സ്റ്റാച്ച്യു ഓഫ് യൂണിറ്റി എന്നത് തമിഴില്‍ എഴുതിയപ്പോള്‍ അര്‍ത്ഥം മാറിയത് സ്‌റ്റേഡിയത്തില്‍ നിന്ന് ഓടുക എന്ന്! ടേപ്പ് ഒട്ടിച്ച് തെറ്റ് മറച്ചെങ്കിലും, വിവാദം വിട്ടൊഴിയാതെ പട്ടേല്‍ പ്രതിമ

ഗുജറാത്തിലെ 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ ശ്രദ്ധയിലും ചര്‍ച്ചയിലുമുള്ള നിരവധി വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. വിവാദങ്ങളും വിമര്‍ശനങ്ങളുമാണ് പട്ടേല്‍ പ്രതിമയെ സംബന്ധിച്ച് പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരിടേണ്ടി വന്നതും. അക്കൂട്ടത്തിലൊന്നായിരുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച സമയത്ത് തമിഴരെ അപമാനിച്ചു എന്നുള്ളത്.

പ്രതിമയെക്കുറിച്ചോര്‍ത്തല്ല, പ്രതിമയുടെ അടിയില്‍ തമിഴില്‍ എഴുതിയിരുന്ന കാര്യം ഓര്‍ത്താണ് തങ്ങള്‍ക്ക് വിഷമമെന്നാണ് അവര്‍ പറയുന്നത്. അതാണ് വിവാദമായിരിക്കുന്നതും.

തമിഴില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നത് ഒട്രുമൈ സിലൈ എന്നതിന് പകരം സ്റ്റേറ്റേക്കു ഓപ്പി യൂണിറ്റ് എന്നാണ് എഴുതിയിരിക്കുക. ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ സ്റ്റേഡിയത്തില്‍ നിന്നും ഓടുക എന്നാണ് അര്‍ത്ഥം വരുന്നത്. സംഭവം വിവാദമായതോടെ ഒരു ടേപ്പ് ഒട്ടിച്ച് തെറ്റ് മറച്ചാണ് സംഘാടകര്‍ രക്ഷപെട്ടത്.

എന്തായാലും ഉദ്ഘാടനത്തിന്റെ അന്ന് തന്നെ പുലിവാല് പിടിച്ചിരിക്കുകയാണ് സര്‍ദ്ദാര്‍ പട്ടേലിന്റെ പ്രതിമ. എഴുത്ത് മറച്ചെങ്കിലും ട്രാന്‍സലേഷന്റെ ചിത്രം വൈറലായിരിക്കുകയാണ്. ഫ്രഞ്ച്, സ്പാനിഷ്, ഗ്രീക്ക്, അറബിക്, ഹിന്ദി, തമിഴ്, ബെംഗോളി എന്നീ ഭാഷകളിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേര് എഴുതിയിരിക്കുന്നത്.

Related posts