തിരുവനന്തപുരം: ചങ്ങനാശേരി-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ 23 വരെ ചില ട്രെയിനുകൾ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. ശബരി, കേരള എക്സ്പ്രസ് ട്രെയിനുകൾ 22 വരെ ആലപ്പുഴ വഴി തിരിച്ചു വിടും. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും.
നാഗർകോവിൽ -മാംഗലാപുരം പരശുറാം, കന്യാകുമാരി-മുംബൈ ജയന്തി, ബംഗളുരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസുകൾ 22-ന് ആലപ്പുഴ വഴി തിരിച്ചു വിടും. കൊച്ചുവേളി- ലോക്മാന്യതിലക് എക്സ്പ്രസ് 13,16,20,23 തീയതികളിലും കൊച്ചുവേളി- ഡെറാഡൂണ്‍ വീക്ക്ലി എക്സ്പ്രസ് 14, 21 തീയതികളിലും കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 13,14,15,17,18,20,21,22 തീയതികളിലും ഹസ്രത് നിസാമുദീൻ- തിരുവനന്തപുരം എക്സ്പ്രസ് 12,19 തീയതികളിലും ഡെറാഡൂണ്‍- കൊച്ചുവേളി എക്സ്പ്രസ് 12,19 തീയതികളിലും വിശാഖപട്ടണം- കൊല്ലം പ്രതിവാര എക്സ്പ്രസ് 14,21 തീയതികളിലും ആലപ്പുഴ വഴിയായിരിക്കും.
കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം പാസഞ്ചർ, എറണാകുളം കായംകുളം, കായംകുളം- എറണാകുളം, എറണാകുളം- കായംകുളം പാസഞ്ചർ, കായംകുളംം- എറണാകുളം, എറണാകുളം- ആലപ്പുഴ പാസഞ്ചർ ട്രെയിനുകൾ 23 വരെ പൂർണമായും റദ്ദാക്കി. കൊല്ലം- എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു, എറണാകുളം- കൊല്ലം, കൊല്ലം- എറണാകുളം മെമു ട്രെയിനുകളും റദ്ദാക്കി.
കന്യാകുമാരി -മുംബൈ ജയന്തി എക്സ്പ്രസ് കൊല്ലത്തിനും ചിങ്ങവനത്തിനുമിടയിൽ 12,16,17,19,21,23 തീയതികളിൽ ഒന്നര മണിക്കൂർ പിടിച്ചിടും. 13,14,15,18,20 തീയതികളിൽ കൊല്ലത്തിനും ചിങ്ങവനത്തിനുമിടയിൽ രണ്ടു മണിക്കൂർ പിടിച്ചിടും. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ് 14-ന് 45 മിനിറ്റും 22-ന് 70 മിനിറ്റും ചെങ്ങന്നൂരിൽ പിടിച്ചിടും. ചെന്നൈ സെൻട്രൽ- കൊല്ലം സ്പെഷൽ കോട്ടയത്ത് അഞ്ചു മണിക്കൂർ പിടിച്ചിടും.