വൈപ്പിൻ: പത്താകുളങ്ങര ബീച്ചിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. എടവനക്കാട് ചാത്തങ്ങാട് അഞ്ചലശേരി സരുണ്‍(24) ആണ് കീഴടങ്ങിയത്. നെടുന്പാശേരിയിലെ സിഎഎഫ്എസ് കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ തമിഴ്നാട് തൃശിനാപ്പിള്ളി ചെട്ടിപ്പാളയം സ്വദേശി ഗജേന്ദ്രനാണ്(35) പള്ളത്താംകുളങ്ങര ബീച്ചിൽ കുത്തേറ്റ് മരിച്ചത്.
ഏഴംഗസംഘത്തിൽ ഒളിവിലായിരുന്ന ആറാം പ്രതിയാണ് സരുൺ. പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതോടെ ഗത്യന്തരമില്ലാതെ കഴിഞ്ഞ രാത്രി മുനന്പം എസ്ഐ ടി.വി. ഷിബുവിന്റെ മുന്നിൽ പ്രതി കീടങ്ങുകയായിരുന്നു. രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനുശേഷം ഇന്ന് ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.