പത്തനംതിട്ട: പ്രളയക്കെടുതി കൂടുതൽ നാശം വിതച്ച ജില്ലകളിലൊന്നായ പത്തനംതിട്ടയിൽ ഇനിയും 114 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ. പ്രളയക്കെടുതിയിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവരും വാസയോഗ്യമല്ലാത്ത വീടുകൾ ഉള്ളവരുമാണ് ക്യാന്പുകളിൽ കഴിയുന്നത്.
കോഴഞ്ചേരിയിലാണ് കൂടുതൽ കുടുംബങ്ങൾ ക്യാന്പുകളിൽ കഴിയുന്നത്. 27 കുടുംബങ്ങളിലെ 70 പേരാണ് കോഴഞ്ചേരിയിലെ ഒരു ക്യാന്പിൽ കഴിയുന്നത്. തിരുവല്ലയിൽ 17 കുടുംബങ്ങളിലെ 44 പേരും ക്യാന്പിൽ കഴിയുന്നുണ്ട്.