
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയെങ്കിലും അധ്യാപകര്‍ നിര്‍ബന്ധമായും സ്കൂളുകളില്‍ എത്തണമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. അടുത്ത വര്‍ഷത്തെ അധ്യയന വര്‍ഷത്തേയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്താനാണിതെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
കൊറോണ വൈറസ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തിലായിരുന്നു പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
ഏഴാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഉപേക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 8, 9, 10 ക്ലാസുകളിലെ പരീക്ഷകള്‍ അതീവ ജാഗ്രതയോടെ നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
അംഗനവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ ചില സ്വകാര്യ കോച്ചിംഗ് സെന്ററുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാടെ അവഗണിച്ചിരിക്കുകയാണെന്നും ഇതു സംബന്ധന്ധിച്ച് കളക്ടറേറ്റുകളില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. കുട്ടികള്‍ക്ക് അവധി നല്‍കുന്നത് കറങ്ങി നടക്കാനല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും അറിയിച്ചു.