ചുമന്ന് മടുത്ത് ബന്ധുക്കൾ; ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ലി​ഫ്റ്റ് ‌പ​ണി​മു​ട​ക്കി; നാലാം നിലയിലേക്ക് എത്തേണ്ട ഗർഭിണികളും, ശസ്ത്രക്രിയ രോഗികളും ബുദ്ധിമുട്ടുന്നു

പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ശ​ബ​രി​മ​ല വാ​ർ​ഡി​നു സ​മീ​പ​മു​ള്ള ലി​ഫ്റ്റ് പ​ണി​മു​ട​ക്കി​യ​തോടെ രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടി​ലാ​യി. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള​വ​രും ശ​സ്ത്ര​ക്രി​യ വേ​ണ്ട​വ​രും ഗ​ർ​ഭി​ണി​ക​ള​ട​ക്ക​മു​ള്ള​വ​രും നാ​ലാം നി​ല​യി​ലേ​ക്കു​ള്ള ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്ക് പോ​കാ​ൻ ക​ഷ്ട​പ്പെ​ടു​ന്നു.​

പ​ല രോ​ഗി​ക​ളെ​യും ജീ​വ​ന​ക്കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് എ​ടു​ത്തു കൊ​ണ്ടാ​ണ് മു​ക​ൾ​നി​ല​യി​ലേ​ക്ക് പോ​കു​ന്ന​ത്. രാ​ത്രി​യി​ലാ​ണ് ബു​ദ്ധി​മു​ട്ടേ​റെ. ജീ​വ​ന​ക്കാ​ർ കു​റ​വാ​യ​തി​നാ​ൽ കൂ​ട്ടി​രി​പ്പു​കാ​ർ ഒ​റ്റ​യ്ക്ക് എ​ടു​ത്തു കൊ​ണ്ടു പോ​കേ​ണ്ട ഗ​തി​കേ​ടാ​ണ്. എ​റ​ണാ​കു​ള​ത്തു​ള്ള സ്വ​കാ​ര്യ ക​ന്പ​നി​ക്കാ​ണ് ലി​ഫ്റ്റ് അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് അ​വ​രെ​ത്തി ലി​ഫ്റ്റി​ന്‍റെ ഡോ​ർ ഇ​ള​ക്കി മാ​റ്റി സ​മീ​പ​ത്ത് ചാ​രി വ​ച്ചി​ട്ടു​ണ്ട്. പി​ന്നി​ട് പ​ണി​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. ആ​ളു​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts

Leave a Comment