പത്തനംതിട്ട: കടയില്‍ സാധനം വാങ്ങാന്‍ പോയ ഒമ്പതുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം കാട്ടിയയാളെ അറസ്റ്റ് ചെയ്തു.
ചെന്നീര്‍ക്കര പ്രക്കാനം തോട്ടത്തില്‍പ്പടി തോട്ടത്തില്‍ കിഴക്കേതില്‍ സുനില്‍ കുമാറിനെയാണ് (54) ഇലവുംതിട്ട പോലീസ് പോക്സോ കേസില്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഏഴിനു വൈകുന്നേരം കടയില്‍ പോയ കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പൈസയും മിഠായിയും നല്‍കാമെന്ന് പറഞ്ഞ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
കുട്ടി വിവരം വീട്ടില്‍ അറിയിച്ചതുപ്രകാരം ഇലവുംതിട്ട പോലീസിനെ സമീപിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തിലാണ് സുനില്‍കുമാറിനെ പിടികൂടിയത്.