പത്തനാപുരം:നഗരത്തെ ഞെട്ടിച്ച വന്‍കവര്‍ച്ചയ്ക്ക് പിന്നില്‍ തമിഴ്സംഘങ്ങളെന്ന് സംശയം.കഴിഞ്ഞ ദിവസം പത്തനാപുരം വണ്‍വേ റോഡിന് സമീപം ലൗവ് ലാന്റില്‍ നവാസിന്റെ വീട്ടില്‍ നിന്നും 90 പവന് സ്വര്‍ണവും,ഇരുപത്തിരണ്ടായിരം രൂപയും അപഹരിക്കപ്പെട്ടിരുന്നു.
ഈ സംഭവത്തില്‍ വിരലടയാള വിദഗ്ധരടക്കമുള്ള ശാസ്ത്രീയ അന്വേഷണസംഘമെത്തി തെളിവെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മോഷണസംഘങ്ങളിലേക്ക് പോലീസിന്റെ സംശയമുന നീളുന്നത്.
ശബരിമല തീര്ത്ഥാടനകാലമായതോടെ തീര്‍ത്ഥാടകരുടെ വേഷത്തില്‍ മോഷണസംഘങ്ങള്‍ കേരളത്തിലേക്ക് കടന്നിരിക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.പല സ്റ്റേഷനുകളില്‍ നിന്നുംപോലീസുകാരെ ശബരിമലയിലെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
ഇതിനാല്‍ തന്നെ ക്രമസമാധാന പാലനത്തിനായി മിക്കയിടങ്ങളിലും വേണ്ടത്ര പോലീസുകാരില്ല.ഈ സാഹചര്യം മുന്നില്‍ക്കണ്ട് മോഷണസംഘങ്ങള്‍ കിഴക്കന്‍ മേഖലയില്‍ തമ്പടിച്ചിട്ടുള്ളതായും സൂചനയുണ്ട്.ഒന്നിലധികം മോഷ്ടാക്കള്‍ അടങ്ങിയ മോഷണസംഘം തന്നെയാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ആദ്യ നിഗമനം.