ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം യൂസഫ് പത്താന് കോവിഡ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്.
രോഗത്തിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സച്ചിനും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്.
ഇരുവരും കഴിഞ്ഞ ആഴ്ചകളിൽ റോഡ് സേഫ്റ്റി ടൂർണമെന്റിൽ ഇന്ത്യ ലെജൻഡ്സ് ടീമിനായി കളിച്ചിരുന്നു.