പതഞ്ജലി വസ്ത്രവ്യാപാര രംഗത്തേക്കും

മും​ബൈ: സ്വ​ദേ​ശി​വ​ത്ക​ര​ണം മു​ഖ്യ മു​ദ്രാ​വാ​ക്യ​മാ​യി എ​ടു​ത്തി​രി​ക്കു​ന്ന ബാ​ബാ രാം​ദേ​വി​ന്‍റെ പ​ത​ഞ്ജ​ലി ഗ്രൂ​പ്പ് വ​സ്ത്ര​വ്യാ​പാ​ര രം​ഗ​ത്തേ​ക്കുകൂടി തി​രി​യു​ന്നു. സ്വ​ദേ​ശി ലേ​ബ​ലി​ൽ​ത്ത​ന്നെ വ​സ്ത്ര​വ്യാ​പാ​ര​മേ​ഖ​ല​യും പി​ടി​ച്ച​ട​ക്കു​ക​യാ​ണ് ക​ന്പ​നി​യു​ടെ ല​ക്ഷ്യം.

കൈ​യി​ലൊ​തു​ങ്ങു​ന്ന വി​ല​യ്ക്ക് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സ്വ​ദേ​ശിവ​സ്ത്ര​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന പു​തി​യ ബ്രാ​ൻ​ഡി​ലൂ​ടെ ആ​ദ്യ​വ​ർ​ഷം 5,000 കോ​ടി​യു​ടെ ബി​സി​ന​സ് നേ​ടാ​നാ​കു​മെ​ന്നാ​ണ് പ​ത​ഞ്ജ​ലി​യു​ടെ പ്ര​തീ​ക്ഷ.

ഇ​പ്പോ​ഴ​ത്തെ വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് പ​രി​ധാ​ൻ എ​ന്ന ബ്രാ​ൻ​ഡി​ലാ​യി​രി​ക്കും പ​ത​ഞ്ജ​ലി​യു​ടെ വ​സ്ത്ര​ങ്ങ​ളെ​ത്തു​ക. എ​ന്നാ​ൽ, ഒ​ന്നി​ൽ കൂ​ടു​ത​ൽ ബ്രാ​ൻ​ഡു​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​ത​ഞ്ജ​ലി വ​ക്താ​വ് എ​സ്.​കെ. തി​ജ​ര​വാ​ല പ​റ​യു​ന്നു.

പ​രി​ധാ​ൻ ബ്രാ​ൻ​ഡി​ന്‍റെ കീ​ഴി​ൽ രാ​ജ്യ​ത്താ​കെ 250 ഒൗ​ട്ട്‌​ലെ​റ്റു​ക​ൾ അ​ടു​ത്ത വ​ർ​ഷം​ത​ന്നെ ആ​രം​ഭി​ക്കും. ഇ​പ്പോ​ൾ പ​ത​ഞ്ജ​ലി​യു​മാ​യി ക​രാ​റു​ള്ള ബി​ഗ് ബ​സാ​റി​ലും വ​സ്ത്ര​ങ്ങ​ൾ ല​ഭ്യ​മാ​കും. കൂ​ടാ​തെ ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്മീ​ഷ​ൻ വ​ഴി​യും വി​ൽ​ക്കാ​ൻ പ​ത​ഞ്ജ​ലി​ക്കു പ​ദ്ധ​തി​യു​ണ്ട്. ‌പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം ഉ​ത്ത​രേ​ന്ത്യ​യി​ൽ ഏ​താ​നും കൈ​ത്തെ​റി ഗ്രാ​മ​ങ്ങ​ളു​മാ​യി ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

Related posts