കൊച്ചി: പതഞ്ജലി യോഗ സമിതിയും ഭാരത സ്വാഭിമാൻ ട്രസ്റ്റും ചേർന്ന് സംസ്ഥാനത്ത് 1500 പേർക്ക് ജോലി നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 15000 രൂപ ശന്പളത്തിൽ സെയിൽസ് പ്രൊമോട്ടീവ്സ് ആയാണ് ജോലി നൽകുക.
ജോലി ആഗ്രഹിക്കുന്ന പ്ലസ് ടുവിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീയുവാക്കൾ പതഞ്ജലി ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട നന്പർ: 9746478565.
21ന് വിശ്വയോഗദിനത്തോട് അനുബന്ധിച്ച് എല്ലാ ജില്ലയിലും പ്രത്യേക പരിപാടി സംഘടിപ്പിക്കും. കോളജുകളിലും ഹൈസ്കൂളുകളിലും പ്രത്യേക സെമിനാറുകൾ സംഘടിപ്പിക്കും. ആറു മാസം തുടർച്ചയായി പതഞ്ജലി ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് അഞ്ചു ലക്ഷം രൂപയുടെ ലൈഫ് ഇൻഷ്വറൻസ് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ കിണാവല്ലൂർ ശശിധരൻ, തിപ്പയ്യാസ്വാമി, വിമൽ വിജയൻ, ചന്ദ്രൻ കുട്ടി, വിശ്വനാഥ് അഗർവാൾ എന്നിവർ പങ്കെടുത്തു.