നിഷ്കളങ്കരായ നിരവധി കുഞ്ഞുങ്ങ ളുടെ നിലവിളിയില്‍ ഒരു മനുഷ്യായുസ് മുഴുവന്‍ വേട്ടയാടപ്പെട്ട ഒരാളുടെ ആത്മവിചാരണയുടെ കഥ പറയുന്ന “”പാതി” എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ഉടന്‍ തിയറ്ററുകളിലെത്തും. വടക്കേ മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ പശ്ചാത്തല ത്തില്‍ ഭ്രൂണഹത്യയെന്ന വിഷയത്തെ ഏറ്റവും ഗൗരവതരവും വൈകാരിക മായും അവതരിപ്പിക്കാനാണ് “പാതി’ ശ്രമിക്കുന്നത്. ഇന്ററാക്ടര്‍ ഫിലിം അക്കാദമിയുടെ ബാനറില്‍ ഗോപകുമാര്‍ കുഞ്ഞിവീട്ടില്‍ നിര്‍മിക്കുന്ന ഈ ചിത്രം നവാഗതനായ ചന്ദ്രന് നരി ക്കോടാണ് സംവിധാനം ചെ യ്യുന്നത്.
ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നേരി ടേണ്ടിവരുന്ന വിരൂപനായ തെയ്യം മുഖത്തെഴുത്തുകാരനും പാരമ്പര്യ വൈദ്യനുമായ കമ്മാരന് എന്ന കഥാപാ ത്രത്തിലൂടെ ഇന്ദ്രന്‍സ് മുഖ്യവേഷ ത്തിലെത്തുന്നു. ജോയി മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രമായ ഒതേനന്റെ വേഷത്തിലെ ത്തുന്നത്. മറ്റൊരു പ്രധാന വേഷത്തില്‍ കലാഭവന്‍ ഷാജോണ്‍ എത്തുന്നു. കഥയും തിരക്കഥയും നവാഗതനായ വിജേഷ് വിശ്വത്തിന്റേതാണ്. പ്രശസ്ത ഛായാ ഗ്രാഹകന് സജന് കളത്തിലാണ് കാമറ. ദേശീയ അവാര്‍ഡ് ജേതാവായ ബി. അജിത്കുമാറാണ് എഡിറ്റിംഗ്.
-ബിജു പൂത്തൂര്‍