രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആളുകളും വിവിധ തരത്തില്‍ അതിന്റെ ഭാഗമാവുകയാണ്.
തങ്ങളുടെ സമൂഹിക മാധ്യമങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ പതാകയാക്കി മാറ്റിയിരിക്കുകയാണ് മിക്കവരും.
എന്നാല്‍ സ്വാതന്ത്ര്യാഘോഷവുമായി ബന്ധപ്പെട്ടുള്ള ചിലരുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ അമ്പരിപ്പിക്കുന്നതാണ്. അത്തരത്തിലൊന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു വാര്‍ത്ത.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള യുഎംടി രാജ എന്നയാള്‍ തന്റെ കണ്ണിന്റെ വെള്ളയില്‍ ദേശീയ പതാക ആലേഖനം ചെയ്താണ് വാര്‍ത്തയിലിടം നേടിയത്.
മിനിയേച്ചറുകള്‍ തീര്‍ക്കുന്ന കലാകാരനായ രാജ തന്റെ വലതുകണ്ണിലാണ് ഇത്തരത്തില്‍ ത്രിവര്‍ണ പതാക ചിത്രീകരിച്ചിരിക്കുന്നത്.
മുട്ടയുടെ തോടും നിറങ്ങളുമുപയോഗിച്ച് ഏറെ പണിപ്പെട്ടാണിദ്ദേഹം ഇത് തീര്‍ത്തത്. 16 തവണ ശ്രമിച്ചതിന് ശേഷമാണ് രാജയ്ക്ക് ദേശീയ പതാക കണ്ണില്‍ ഉറപ്പിക്കാനായത്.
എന്നാലിത് നല്ലൊരു സന്ദേശമല്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടത്.
ഇത്തരം പ്രവര്‍ത്തികള്‍ കണ്ണിന് ദോഷകരമാണെന്നും പെയ്ന്റുകളും മറ്റും അലര്‍ജിക്ക് കാരണമാകുമെന്നും അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടര്‍ എ ശശികല എലിസബത്ത് മുന്നറിയിപ്പ് നല്കി.