സർവകക്ഷിയോഗം കഴിഞ്ഞോട്ടെ ;  ക്ഷേ​ത്ര​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്ക​രു​തെ​ന്നാ​ണ് ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ നി​ല​പാ​ടെ​ന്ന് പ​ത്മ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്ക​രു​തെ​ന്നാ​ണ് ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ നി​ല​പാ​ടെ​ന്ന് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ. സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നു​ശേ​ഷം യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ദേ​വ​സ്വം​ബോ​ർ​ഡ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​ത​ര​ത്തി​ലു​ള്ള നി​യ​മോ​പ​ദേ​ശ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ സി.​യു. സിം​ഗു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. സു​പ്രീം​കോ​ട​തി​യു​ടെ നോ​ട്ടീ​സ് കൂ​ടി കി​ട്ട​യ​ശേ​ഷ​മാ​യി​രി​ക്കും ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യു​ള്ളു​വെ​ന്നും പ​ത്മ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts