പാർട്ടി ആവശ്യപ്പെടാതെ രാജിയില്ല; നേ​തൃ​ത്വം ഇ​തേ​വ​രെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടുമില്ല; ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം ല​ക്ഷ്യ​മി​ട്ടു പ​ല​രുമെന്ന് എ പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ രാഷ്ട്രദീപികയോട്

ആ​റന്മു​ള:പാർട്ടി ആവശ്യപ്പെടാതെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തു​നി​ന്ന് താ​ൻ രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് എ. ​പ​ത്മ​കു​മാ​ർ. പാ​ർ​ട്ടി നേ​തൃ​ത്വം ഇ​തേ​വ​രെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. എ​ല്ലാ കാ​ര്യ​ങ്ങ​ളും പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും പ​ത്മ​കു​മാ​ർ രാ​ഷ്‌ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം ല​ക്ഷ്യ​മി​ട്ടു പ​ല​രും രം​ഗ​ത്തു​ണ്ട്. ഇ​പ്പോ​ഴ​ത്തെ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലും അ​വ​രാ​ണ്. സു​പ്രീം​കോ​ട​തി​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് സ്വീ​ക​രി​ച്ച നി​ല​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ക​മ്മീ​ഷ​ണ​ർ പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​മേ​യം ഒ​ന്നും പാ​സാ​ക്കി​യി​ട്ടി​ല്ല.

ഇ​തേ​ക്കു​റി​ച്ച് പി​ന്നീ​ടു പ്ര​തി​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. എ​ൻ. വാ​സു തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ക​മ്മീ​ഷ​ണ​റാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി ഒ​രു നി​ല​പാ​ടെ​ടു​ക്കാ​നാ​കി​ല്ല. ബോ​ർ​ഡ് യോ​ഗം കൂ​ടി ആ​ലോ​ചി​ച്ചു​ള്ള​താ​കാ​ണം ക​മ്മീ​ഷ​ണ​ർ പ​റ​യേ​ണ്ട​തെ​ന്ന് പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു.

അ​ടു​ത്ത ന​വം​ബ​ർ​വ​രെ എ. ​പ​ത്മ​കു​മാ​റി​നു പ്ര​സി​ഡ​ന്‍റാ​യി തു​ട​രാ​നാ​കും. പ്ര​സി​ഡ​ന്‍റ് സ്വ​ന്തം​നി​ല​യി​ൽ രാ​ജി ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ പി​രി​ച്ചു​വി​ടാ​നൊ​ന്നും സ​ർ​ക്കാ​രി​നാ​കി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ പ​ത്മ​കു​മാ​ർ തു​ട​രു​ന്ന​തി​നോ​ടു മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് വി​യോ​ജി​പ്പു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്. മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ എം. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​രെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്.

ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​കും. നി​ല​വി​ൽ ക​മ്മീ​ഷ​ണ​റു​ടെ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യി​ട്ടു​ള്ള​ത്. അതേസമയം ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​പ്രീം​കോ​ട​തി​യി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സ്വീ​ക​രി​ച്ച നി​ല​പാ​ട് പ​ത്മ​കു​മാ​റി​നെ പ്ര​കോ​പി​പ്പി​ച്ച​തായാണ് അറിയുന്നത്.

വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​വ​കാ​ശ ഹ​ർ​ജി​യു​മാ​യി കോ​ട​തി​യി​ലെ​ത്തി​യ ദേ​വ​സ്വം ബോ​ർ​ഡ് പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യു​ടെ പ​രി​ഗ​ണ​നാ​വേ​ള​യി​ൽ യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച് നി​ല​പാ​ടെ​ടു​ത്ത​ത് ത​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് പ​ത്മ​കു​മാ​ർ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് എ​ടു​ത്ത​തു സം​ബ​ന്ധി​ച്ച് കേ​സി​ന്‍റെ കാ​ര്യ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്കു നി​യോ​ഗി​ച്ച ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു​വി​ൽ നി​ന്നു പ​ത്മ​കു​മാ​ർ വി​ശ​ദീ​ക​ര​ണം തേ​ടി. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ വി​വാ​ദ​മു​ണ്ടാ​ക്കി​യ​തി​നെ പാ​ർ​ട്ടി നേ​തൃ​ത്വം പി​ന്തു​ണ​യ്ക്കു​ന്നി​ല്ല.

മു​ഖ്യ​മ​ന്ത്രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​താ​യി പ​റ​യു​ന്നു. സി​പി​എം നേ​താ​വ് പ്ര​സി​ഡ​ന്‍റാ​യ ദേ​വ​സ്വം ബോ​ർ​ഡി​ന് സ​ർ​ക്കാ​ർ നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യി മു​ന്പോ​ട്ടു പോ​കാ​നാ​കി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സൂ​ചി​പ്പി​ച്ചി​രു​ന്നു.

Related posts