പത്തനംതിട്ട:ശബരിമല വിഷയത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ. താൻ മുഖ്യമന്ത്രിയുടെ അടിമയാണെന്നും തന്നെ അദ്ദേഹം ശകാരിച്ചെന്നുമുള്ള വാർത്തകൾ വന്നിരുന്നു. ഇതൊക്കെ അടിസ്ഥാനരഹിതമാണ്. അതേസമയം അദ്ദേഹം തന്‍റെ പാർട്ടിയുടെ നേതാവ് കൂടിയാണെന്നും തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.
പഴുപ്പിച്ചു പഴുത്ത ഇലയാക്കി തന്നെ വീഴ്ത്താൻ ശ്രമമുണ്ടായെന്നു പറഞ്ഞ അദ്ദേഹം തന്‍റെ സ്ഥാനം നഷ്ടപ്പെട്ടാൽ സന്തോഷിക്കുന്ന ചിലരാണു രാജിയെക്കുറിച്ചു പ്രചരിപ്പിച്ചതെന്നും വ്യക്തമാക്കി. വിവാദങ്ങളുയർന്നപ്പോൾ പല കോണിൽനിന്ന് ആക്രമണമുണ്ടായി. പ്രതിസന്ധിക്കിടയിലും പിടിച്ചു നിൽക്കാൻ ശ്രമിച്ചു. എന്നാൽ,. വീഴ്ത്താൻ ശ്രമിച്ചതാരാണെന്ന് ഇപ്പോൾ പറയുന്നില്ല- പത്മകുമാർ പറഞ്ഞു.