അച്ഛന്റെ പേരിന് പകരം ഭാര്യയായ എന്റെ പേര് ഐഡിയില്‍ ചേര്‍ക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്! നടി പത്മപ്രിയയുടെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു

ശക്തമായ കഥാപാത്രങ്ങളിലൂടെയും പിന്നീട് പലപ്പോഴും സ്വീകരിച്ചിട്ടുള്ള ശക്തമായ നിലപാടുകളിലൂടെയും മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരിയും ശ്രദ്ധാകേന്ദ്രവുമായി മാറിയ താരമാണ് പത്മപ്രിയ. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ സജീവപ്രവര്‍ത്തക കൂടിയാണ് താരം.

പത്മപ്രിയ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. തന്റെയും ഭര്‍ത്താവിന്റെയും ഇലക്ഷന്‍ ഐഡി പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ്.

പത്മപ്രിയയുടെ ഇലക്ഷന്‍ ഐഡിയില്‍ ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെ പേരാണ് ചേര്‍ത്തിരിക്കുന്നത് എന്നാല്‍ ജാസ്മിന്റെ കാര്‍ഡില്‍ അദ്ദേഹത്തിന്റെ അച്ഛന്റെ പേരും. ഇതിനു പകരം, ഐഡിയില്‍ ഭാര്യയുടെ പേര് ചേര്‍ക്കാനാണ് ജാസ്മിന്‍ താല്‍പര്യപ്പെടുന്നതെന്നും ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് പുരുഷ കേന്ദ്രീകൃതമാക്കുന്നത് കുറയ്ക്കണമെന്നും അങ്ങനെയെങ്കില്‍ തന്റെ ഭര്‍ത്താവും തുല്യനാണെന്ന് അദ്ദേഹത്തിന് തോന്നുമെന്നും പത്മപ്രിയയുടെ ട്വീറ്റില്‍ പറയുന്നു.

Related posts