കാളികാവ്: കോഴിക്കോട്ടുകാരി പാത്തുമ്മ പെരുന്നാൾ ആഘോഷിക്കുന്നത് ഏറെ സന്തോഷത്തോടെയാണിന്ന്. 2017 നവംബറിലാണ് കോഴിക്കോട് വലിയങ്ങാടിയിൽ നിന്നും പാത്തുമ്മ കാളികാവ് അടക്കാക്കുണ്ടിലെ ഹിമ കെയർഹോമിലെത്തുന്നത്.
മാധ്യമ വാർത്തകളിലൂടെ ഇവരുടെ ദയനീയാവസ്ഥ പുറത്ത് വന്നതോടെ തെരുവോരം പ്രവർത്തകരും ഹിമ വോളണ്ടിയേഴ്സും ചേർന്ന് കാളികാവിലെ ഹിമയിൽ അഭയം നല്കുകയായിരുന്നു.
ഇരു കണ്ണിന്റെയും കാഴ്ചനഷ്ടപ്പെട്ടിട്ട് നാപ്പത് കൊല്ലം ആയിട്ടുണ്ടാവുമെന്ന് ഈ അറുപത്തിയാറുകാരി പറയുന്നുന്നു. അന്പതോളം വരുന്ന ഹിമ അന്തേവാസികൾക്കൊപ്പം ഈ ചെറിയ പെരുന്നാൾ, പാത്തുമ്മക്കിത് അക്ഷരാർത്ഥത്തിൽ മൈലാഞ്ചി മൊഞ്ചുള്ള ആനന്ദ പെരുന്നാൾ തന്നെയാണ്.