കൊച്ചി: വൃക്കരോഗിയായ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിൽ കാറുടമ അറസ്റ്റിൽ. ഷൈൻ എന്നയാളെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.
മര്‍ദനത്തില്‍ പരിക്കേറ്റ കലൂര്‍ പൊറ്റക്കുഴി റോഡില്‍ ബെസ്റ്റ് ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കോട്ടയം പനച്ചിക്കാട് മറ്റത്ത് വീട്ടില്‍ പ്രദീപ്കുമാറി(45)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇദ്ദേഹത്തിന്റെ നെഞ്ചിലും മുതുകിലും പരിക്കേറ്റു. ബേക്കറിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത കാര്‍ അവിടെനിന്ന് മാറ്റിയിടാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കാറുടമ മര്‍ദിച്ചത്.