ജയ്പുർ: വിവാദ യോഗ ഗുരു ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ഉത്പാദിപ്പിക്കുന്ന കടുക് എണ്ണ ഗുണനിലവാരമില്ലാത്തതെന്ന് രാജസ്ഥാൻ സർക്കാർ.
അഞ്ച് സാമ്പിളുകളും പരിശോധനയില്‍ പരാജയപ്പെട്ടെന്നും, എണ്ണക്ക് ആവശ്യമായ ഗുണനിലവാരമില്ലെന്നും രാജസ്ഥാൻ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
സിംഗാനിയ എണ്ണക്കമ്പനിയില്‍ നിന്നുള്ള കടുക് എണ്ണയാണ് പതഞ്ജലി ഉപയോഗിക്കുന്നതെന്നും മേയ് 27ന് പ്രാദേശിക ഭരണ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടത്തിയതെന്നും മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.
അതേസമയം, പരിശോധന റിപ്പോർട്ടിനോട് പതഞ്ജലി ഇതുവരെ പ്രതികരിച്ചിട്ടില്ല.