പാറ്റ്ന: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അയൽവാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്തു കൊലപ്പെടുത്തി. ബിഹാറിലെ ഗോപാൽഗഞ്ജ് ജില്ലയിൽ ഞായറാഴ്ചയാണു സംഭവം.
കൊല്ലപ്പെട്ടയാൾക്കു പ്രതിയുടെ രണ്ടാം ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയിൽ ഇയാൾ യുവതിയെ കാണുന്നതിനായി പ്രതിയുടെ വീട്ടിൽ എത്തി. ഈ സമയം പ്രതി ഇയാളെ പിടികൂടി കൊലപ്പെടുത്തുകയും ജനനേന്ദ്രിയം മുറിച്ചെടുക്കുകയുമായിരുന്നു.
തിങ്കളാഴ്ച രാവിലെയായിട്ടും യുവാവ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണു കൊലപാതകവിവരം പുറത്തറിഞ്ഞത്. തുടർന്നു നടത്തിയ തെരച്ചിലിൽ പ്രതിയുടെ വീട്ടിൽനിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ, ഭർത്താവിനെ അഞ്ചു പേർ തട്ടിക്കൊണ്ടുപോയതായി മരിച്ചയാളുടെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് അയൽവീട്ടുകാർ ഭർത്താവിനെ തട്ടിക്കൊണ്ടുപോയതെന്നാണു പരാതിയിൽ ആരോപിച്ചത്.