പാറ്റയെ കൊല്ലാൻ തീയിട്ട ഗൃഹനാഥന് സംഭവിച്ച അബദ്ധമാണ് നവമാധ്യമങ്ങളിൽ ഞെട്ടൽ സമ്മാനിക്കുന്നത്. ബ്രസീലിലാണ് സംഭവം. വീടിന്റെ സമീപത്തുള്ള ചെറിയൊരു കുഴിയിലാണ് പാറ്റാകൾ കൂട്ടമായി കിടന്നിരുന്നത്. ഇവയെ പെട്രോൾ ഒഴിച്ച് തീ വച്ച് നശിപ്പിക്കുവാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം.
പാറ്റകൾ കിടക്കുന്ന സ്ഥലത്ത് പെട്രോൾ ഒഴിച്ച ഇദ്ദേഹം തീപ്പെട്ടി ഉരച്ച് അവിടേക്ക് ഇട്ടു. രണ്ട് പ്രാവശ്യം തീകൊളുത്തിയെങ്കിലും അത് വിജയിച്ചില്ല. പിന്നീട് മൂന്നാമതൊരു പ്രാവശ്യം കൂടെ തീപ്പെട്ടി ഉരച്ച് ഇവിടേക്ക് ഇട്ടപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ സമീപം നിന്ന വളർത്തു നായ പേടിച്ചരണ്ട് ഓടുന്നതും വീഡിയോയിൽ കാണാം. വീടിന് സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.