വൈപ്പിൻ: പട്ടാപ്പകൽ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി 35 കാരിയായ യുവതിക്ക് നേരെ ലൈംഗീകാതിക്രമം കാട്ടുകയും യുവതിയുടെ മോതിരം മോഷ്ടിച്ച് കടന്നുകളയുകയും ചെയ്ത 56 കാരൻ അറസ്റ്റിൽ.
നായരന്പലത്താണ് സംഭവം. നായരന്പലം വെളിയത്ത്പറന്പ് കണക്കാട്ടുശേരി പുഷ്കരൻ ആണ് അറസ്റ്റിലായത്.
സംഭവത്തെ തുടർന്നു യുവതി അടുത്ത ബന്ധുക്കളോട് വിവരം പറയുകയും ഇവരുടെ നിർദേശപ്രകാരം ഞാറക്കൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബലാത്സംഗത്തിനും മോഷണത്തിനും കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞുവീണുവത്രേ.
തുടർന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ ഞായറാഴ്ച ഡിസ്ചാർജ് ആയതിനെ തുടർന്നു സിഐ രാജൻ കെ. അരമന,
എസ്ഐ എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.