തിരുവനന്തപുരം: കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. പാട്ടകൊട്ടലും ലോക്ക്ഡൗണും മാത്രം പോരാ സംസ്ഥാനങ്ങൾക്ക് അടിയന്തരമായി ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലായിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതല്ലാതെ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതിയേക്കുറിച്ച് കേന്ദ്രം അന്വേഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയിലെങ്കിലും പണം അടിയന്തരമായി പണം അനുവദിക്കണം. കേന്ദ്ര ധനമന്ത്രി ഇക്കാര്യം സംസ്ഥാന ധനമന്ത്രിമാരോട് ചർച്ച ചെയ്യണം- തോമസ് ഐസക് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനമന്ത്രിമാരുമായി കേന്ദ്ര ധനമന്ത്രി വീഡിയോ കോൺഫറൻസിംഗ് നടത്തണമെന്നും ധനമന്ത്രി പറഞ്ഞു.