നെന്മാറ: രണ്ടാം വിളകൃഷിയിറക്കിയ നടീൽ കഴിഞ്ഞ പാടശേഖരങ്ങളിലാണ് നെൽച്ചെടികളിൽ പട്ടാള പുഴു എന്ന പച്ച നിറത്തിലുള്ള പുഴുക്കൾ വന്നുതുടങ്ങിയത്.ഇവ ഇലകളിൽ വന്ന് മുട്ടയിടുകയും കൂടുകൂട്ടുകയും തളിരിലകൾ തിന്നു നശിപ്പിക്കുകയും ചെയ്യുന്നു.
പട്ടാള പുഴു വന്ന പാടശേഖരങ്ങളിൽ നെൽച്ചെടികളുടെ ഇലകൾ തിന്നു നശിപ്പിക്കുന്നതാണ് കർഷകരെ ഏറെ ആശങ്കയിലാക്കിയത്.മണിക്കൂറുകൾക്കുള്ളിൽ നെൽച്ചെടികളെ തിന്നു കുറ്റിയാക്കുന്ന രീതി ആയതിനാലാണ് പട്ടാള പുഴുവെന്ന് കർഷകർ പേരിട്ടിരിയ്ക്കുന്നത്.35 ദിവസങ്ങൾക്ക് മുന്പ് നട്ടു കഴിഞ്ഞ പാടശേഖരങ്ങളിലാണ് പട്ടാള പുഴു വീണ്ടും കണ്ടുതുടങ്ങിയത്.
65 ദിവസം പിന്നിട്ട നെൽച്ചെടികളിൽ രണ്ടാം ഘട്ടം വളപ്രയോഗം നടത്താനിരിക്കെയാണ് ഇപ്പോൾ നെൽച്ചെടികൾ പട്ടാള പുഴു നശിപ്പിച്ചതായി വീണ്ടും കണ്ടുതുടങ്ങിയത്. ആഴ്ചകൾക്ക് മുന്പ് കീടനാശിനി തെളിച്ച് നിശേഷം പോയതുമായിരുന്നുവത്രെ.ഒന്നാം ഘട്ടം വളപ്രയോഗത്തിൽ നെൽച്ചെടികളിൽ തളിർ ഇലകൾ വളർന്നതിലാണ് വീണ്ടും പട്ടാള പുഴുക്കളെ കണ്ടു തുടങ്ങിയത്.
ദിവസങ്ങൾക്കുള്ളിൽ മിക്ക ഭാഗങ്ങളിലേക്കും വീണ്ടും വ്യാപിക്കാൻ തുടങ്ങിയതോടെ കർഷകർ വീണ്ടും കീടനാശിനി തെളിച്ചു തടയാനുള്ള ശ്രമത്തിലാണ് കർഷകർ.