‘പട്ടരുടെ മട്ടന്‍കറി’ എന്ന സിനിമയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണസഭ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചു. സിനിമയുടെ പേര് ബ്രാഹ്മണ സമൂഹത്തെ മൊത്തത്തില്‍ അധിക്ഷേപിക്കുന്നതാണെന്നു ചൂണ്ടികാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്.
ബ്രാഹ്മണന്മാര് സസ്യഭുക്കുകളാണ് എന്നറിഞ്ഞിട്ടും ഇത്തരമൊരു പേരു നല്‍കിയത് അപമാനിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും അതിനാല്‍ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുത് എന്നുമാണ് കത്തിന്റെ ഉള്ളടക്കം.
ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് കത്ത് അയച്ചിരിക്കുന്നത്. നവാഗതനായ സുഘോഷിനെ നായകനാക്കി അര്ജുന് ബാബു ആണ് പട്ടരരുടെ മട്ടണ്‍ കറി സംവിധാനം ചെയ്യുന്നത്. തിരക്കഥയും അര്ജുന് ബാബു തന്നെ. രാഗേഷ് വിജയ് ആണ് ഛായാഗ്രഹണം.