ജി​ല്ല​യി​ൽ പ​ട്ട​യമേ​ള മെ​യ് മൂ​ന്നി​ന്:  പട്ടയവിതരണം റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉദ്ഘാടനം ചെയ്യും്

പാലക്കാട്: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ മെ​യ് മൂ​ന്നി​ന് പ​ട്ട​യ​മേ​ള ന​ട​ക്കും. ഗ​വ. മോ​യ​ൻ മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മേ​ള റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 1761 പ​ട്ട​യ​ങ്ങ​ളാ​ണ് മേ​ള​യി​ൽ വി​ത​ര​ണം ചെ​യ്യു​ക​യെ​ന്ന്് ജി​ല്ലാ ക​ല​ക്ട​ർ ഡോ. ​പി. സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

ലാ​ൻ​ഡ് ട്രി​ബ്യൂ​ന​ൽ വ​ഴി 1400 പ​ട്ട​യ​ങ്ങ​ളും താ​ലൂ​ക്ക് വ​ഴി 361 പ​ട്ട​യ​ങ്ങ​ളു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ക. പാ​ല​ക്കാ​ട് 52, ചി​റ്റൂ​ർ 108, ആ​ല​ത്തൂ​ർ 53, മ​ണ്ണാ​ർ​ക്കാ​ട് 32, ഒ​റ്റ​പ്പാ​ലം 10, പ​ട്ടാ​ന്പി 106 എ​ന്നി​ങ്ങ​നെ​യാ​ണ് താ​ലൂ​ക്ക് ത​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന പ​ട്ട​യ​ങ്ങ​ളു​ടെ എ​ണ്ണം.

ലാ​ൻ​ഡ് ട്രി​ബ്യൂ​ന​ലി​ൽ പാ​ല​ക്കാ​ട് എ​ൽ.​ടി 350, ഒ​റ്റ​പ്പാ​ലം എ​ൽ.​ടി. 300, ദേ​വ​സ്വം ലാ​ൻ​ഡ് ട്രി​ബ്യു​ന​ൽ 250, ആ​ർ.​ആ​ർ പാ​ല​ക്കാ​ട് 75, ആ​ർ.​ആ​ർ. ചി​റ്റൂ​ർ 73, എ​ൽ.​എ(​ജി) നം.1- 100, ​എ​ൽ.​എ(​ജി)​നം 2- 121, എ​ൽ.​എ (കി​ൻ​ഫ്ര) 96, പെ​ർ​മ​ന​ന്‍റ് ആ​യ​ക്കെ​ട്ട് ര​ജി​സ്റ്റ​ർ (ഇ​റി​ഗേ​ഷ​ൻ) 35 എ​ന്നി​ങ്ങ​നെ 1400 പ​ട്ട​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.

പ​ട്ട​യ​മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ല​ക്ട​റു​ടെ ചേ​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്, പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ പി. ​കാ​വേ​രി​കു​ട്ടി, ഡെ​പ്യൂ​ട്ടി ക​ളക്ട​ർ(​എ​ൽ.​ആ​ർ) എ. ​ദേ​വ​യാ​നി, ആ​ല​ത്തൂ​ർ ത​ഹ​സി​ൽ​ദാ​ർ ആ​ർ.​പി. സു​രേ​ഷ്, ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ(​എ​ൽ​ആ​ർ) കെ. ​ബാ​ല​കൃ​ഷ്ണ​ൻ, പാ​ല​ക്കാ​ട് ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ ആ​നി​യ​മ്മ വ​ർ​ഗ്ഗീ​സ്, ഡി​വൈ​എ​സ്പി(​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) സി. ​സു​ന്ദ​ര​ൻ , മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Related posts