വണ്ടിത്താവളം: പാട്ടികുളം കിഴക്കേക്കാട്ടിൽ അപകടം പതിവായതും അന്‍പതുമീറ്റർ ദൈർഘ്യത്തിലുള്ള രണ്ടുപാലങ്ങൾ വീതികൂട്ടിയുള്ള പുനർനിർമാണം അന്തിമഘട്ടത്തിലെത്തി. മുൻകാലങ്ങളിൽ വീതികുറഞ്ഞ രണ്ടുപാലങ്ങളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചും നിയന്ത്രണംവിട്ടും കനാലിലേക്കു മറിഞ്ഞ് അപകടങ്ങളുണ്ടായിട്ടുണ്ട്.
ചരക്കുലോറികൾ പലതവണ കൈവരികളിൽ ഇടിച്ച് കനാലിലേക്കു മറിഞ്ഞും അപകടമുണ്ടായിട്ടുണ്ട്. കൊടുവായൂർ-പൊള്ളാച്ചി അന്തർസംസ്ഥാന പാതയിലാണ് വീതികുറഞ്ഞ രണ്ടുപാലങ്ങൾ അപകടങ്ങൾക്കു കാരണമായി നിലകൊള്ളുന്നത്.
അന്പതുവർഷംമുന്പ് നിർമിച്ച വീതികുറഞ്ഞ പാലം പൊളിച്ച് പുനർനിർമിക്കണമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് രണ്ടുമാസംമുന്‍പ് പാലം പണി തുടങ്ങിയത്.അടുത്തമാസം പാലത്തിന്റെ പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ജോലികൾ പുരോഗമിക്കുകയാണ്.