പാനിപത്ത്: ഒരു വര്‍ഷത്തോളം ഭര്‍ത്താവ് ശുചിമുറിയിലിട്ട് പൂട്ടിയ യുവതിയെ രക്ഷപെടുത്തി. ഹരിയാനയിലെ റിഷിപുരിലാണ് സംഭവം.
വുമണ്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫീസര്‍ രജനി ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ രക്ഷപെടുത്തിയത്.
യുവതിക്ക് മാനസികരോഗമുണ്ടെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്നും കൃത്യമായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പരിശോധന നടത്തിയതെന്നും രജനി ഗുപ്ത വ്യക്തമാക്കി.
യുവതി ദിവസങ്ങളോളം ഭക്ഷണം കഴിച്ചിട്ടില്ലെന്നും രജനി കൂട്ടിച്ചേര്‍ത്തു.യുവതിയെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.