ക​ണ്ണം​കു​ള​ത്ത് ആ​ടു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത്  പ​ട്ടിപ്പുലി​യോ കാ​ട്ടു​പൂ​ച്ച​യോ..? വനപാലകർ ഉറപ്പിച്ച് പറയുന്നതിങ്ങനെ…

വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണം​കു​ള​ത്ത് ആ​ടു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത് പ​ട്ടി​പ്പുലി​യോ കാ​ട്ടു​പൂ​ച്ച​യോ എ​ന്ന സം​ശ​യം ബാ​ക്കി​യാ​കു​ന്നു.

ഇ​ന്ന​ലെ കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ശ്രീ​ജി​ഷ സ്ഥ​ല​ത്തെ​ത്തി ജ​ഡം പ​രി​ശോ​ധി​ച്ച​തി​ലും വ​ന്യ​മൃ​ഗം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ത്തി​യ​ത്.​

ഇ​രു​പ​തും മു​പ്പ​തും കി​ലോ തൂ​ക്കം വ​രു​ന്ന ആ​ടു​ക​ളെ കാ​ട്ടു​പൂ​ച്ച​യ്ക്ക് വ​ലി​ച്ചു കൊ​ണ്ടു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.

എ​ന്നാ​ൽ ആ​ക്ര​മി​ച്ച​ത് കാ​ട്ടു​പൂ​ച്ച ത​ന്നെ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​ന​പാ​ല​ക​ർ. ക​ണ്ണം​കു​ളം ചെ​ങ്ങാ​നി​യി​ൽ കൃ​ഷ്ണ​ദാ​സി​ന്‍റെ അ​ഞ്ച് ആ​ടു​ക​ളെ​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് വ​ന്യ​മൃ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ഇ​തി​ൽ മൂ​ന്ന്ആ​ടു​ക​ളും ഗ​ർ​ഭി​ണി​ക​ളാ​യി​രു​ന്നു. ക​യ​റോ​ടു​കൂ​ടി​യാ​ണ് വീ​ടി​നു​മു​ന്നി​ലെ തോ​ട്ട​ത്തി​ൽ ആ​ടു​ക​ളെ മേ​യാ​ൻ വി​ട്ടി​രു​ന്ന​ത്.

ഇ​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ശ​രീ​ര​ത്തി​ലെ പ​ല​യി​ട​ത്തും ക​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്. ഇ​തി​നു​മു​ന്പൊ​ന്നും ഇ​ത്ത​ര​ത്തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഉ​ട​മ കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.​

ഇ​ത് ആ​ദ്യ സം​ഭ​വ​മാ​ണ്. ഇ​വി​ടെ നി​ന്നും നാ​ലു കി​ലോ​മീ​റ്റ​ർ മാ​റി കാ​ളാം​കു​ള​ത്ത് മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​ത്ത​ര​ത്തി​ൽ ആ​ടു​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന സം​ഭ​വം ന​ട​ന്നി​രു​ന്നു.

അ​ന്ന് വ​നം​വ​കു​പ്പ് പ​ല​യി​ട​ത്താ​യി സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ൽ കാ​ട്ടു​പൂ​ച്ച ന​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. വാ​ർ​ഡ് മെ​ന്പ​ർ മ​റി​യ​ക്കു​ട്ടി​ ജോ​ർ​ജ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​ലീ​മി​നു പു​റ​മെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദാ​ലി, സു​നി​ൽ, സ​വാ​ദ് തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ര​ണ്ടു​ദി​വ​സം പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തി ആ​ക്ര​മ​ണ​കാ​രി​യാ​യ മൃ​ഗ​ത്തെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​ലിം പ​റ​ഞ്ഞു.

വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് സ​ഹി​തം അ​പേ​ക്ഷ ന​ൽ​കു​ന്ന മു​റ​യ്ക്ക് ആ​ടു​ക​ളെ ന​ഷ്ട​പ്പെ​ട്ട ഉ​ട​മ​യ്ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഫ​ണ്ട് ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​മാ​റാ​ൻ വൈ​കു​ന്ന​തെ​ന്ന് പ​റ​യു​ന്നു.

Related posts

Leave a Comment