തിരുവനന്തപുരം: പാറ്റൂർ ഭൂമിയിടപാട് കേസിൽ 4.36 സെന്റ് സ്ഥലം ഏറ്റെടുക്കാൻ ലോകായുക്ത ഉത്തരവ്. ഫ്ളാറ്റ് നിലനിൽക്കുന്ന ഭൂമി ഏറ്റെടുക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ സർക്കാർ തിരിച്ചു പിടിച്ച 12 സെന്റ് ഭൂമി കൂടാതയൊണ് മറ്റൊരു നാലര സെന്റ് കൂടി ഏറ്റെടുക്കാൻ വിധി വന്നിരിക്കുന്നത്.
പാറ്റൂരിൽ 16.5 സെന്റ് സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്ന സർക്കാർ വാദത്തെ ശരിവയ്ക്കുന്നതാണ് ലോകായുക്ത വിധി. സ്ഥലം പരിശോധിച്ച സർവേ സൂപ്രണ്ട് സർക്കാർ ഏറ്റെടുത്ത 12 സെന്റ് ഭൂമി കൂടാതെ മറ്റൊരു നാലരസെന്റ് ഭൂമി കൈയേറിയിട്ടുണ്ടെന്ന റിപ്പോർട്ടാണ് ലോകായുക്തയ്ക്ക് സമർപ്പിച്ചത്.
അതേസമയം ലോകായുക്തയുടെ വിധിക്കെതിരെ ഫ്ളാറ്റുടമകൾ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. ഇതോടെ സ്വഭാവികമായും സ്ഥലത്തെ സംബന്ധിച്ച നിയമപോരാട്ടം ഇനിയും തുടരും.