പോ​ൾ മു​ത്തൂ​റ്റ് വ​ധം; എ​ട്ട് പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു; ര​ണ്ടാം പ്ര​തി കാ​രി സ​തീ​ഷി​ന്‍റെ ശി​ക്ഷ തു​ട​രും

കൊ​ച്ചി: യു​വ​വ്യ​വ​സാ​യി പോ​ൾ എം. ​ജോ​ർ​ജ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ എ​ട്ട് പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു. എ​ട്ട് പ്ര​തി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.അ​തേ​സ​മ​യം കേ​സി​ലെ ര​ണ്ടാം പ്ര​തി കാ​രി സ​തീ​ഷി​ന്‍റെ ശി​ക്ഷ തു​ട​രും. കാ​രി സ​തീ​ഷ് അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്തി​രു​ന്നി​ല്ല.

2009 ഓ​ഗ​സ്റ്റ് 21ന് ​ആ​ല​പ്പു​ഴ​യ്ക്ക് പോ​കും​വ​ഴി, ബൈ​ക്ക​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ പ്ര​തി​ക​ള്‍ പോ​ള്‍ എം.​ജോ​ര്‍​ജി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

മ​ണ്ണ​ഞ്ചേ​രി​യി​ലെ കു​ര​ങ്ങ് ന​സീ​ര്‍ എ​ന്ന ഗു​ണ്ട​യെ വ​ക​വ​രു​ത്താ​ന്‍ പോ​യ ജ​യ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ഞ്ച​രി​ച്ച ബൈ​ക്കി​ലാ​ണ് പോ​ള്‍ മു​ത്തൂ​റ്റി​ന്‍റെ ഫോ​ര്‍​ഡ് എ​ന്‍​ഡ​വ​ര്‍ ഇ​ടി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ കാ​രി സ​തീ​ഷും സം​ഘ​വും പോ​ള്‍ ജോ​ര്‍​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്.

Related posts