2014 ല്‍ അധികാരമേറ്റെടുത്ത സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ ചില വാഗ്ദാനങ്ങള്‍ ഇപ്പോഴും പാലിക്കപ്പെടാതെ നിലനില്‍ക്കുകയാണ്. അധികാരത്തിലേറിയതു മുതല്‍ പ്രതിപക്ഷവും രാജ്യം മുഴുവനും പ്രധാനമന്ത്രിയോട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും ബിജെപിയും കേന്ദ്ര സര്‍ക്കാരും പലപ്പോഴും അതിവിദഗ്ധമായി ഒഴിഞ്ഞു മാറുകയാണ് പതിവ്.
എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനുശേഷം കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ്. ലോകകപ്പ് മത്സര വേദിയില്‍ ഫ്രാന്‍സ് ടീമിലെ കളിക്കാരനായ പോള്‍ പോഗ്ബയുടെ ചില പ്രകടനങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ ട്രോളുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എവിടെ? എന്നാണ് പോഗ്ബയുടെ പ്രകടനത്തിലൂടെ കോണ്‍ഗ്രസ് ചോദിക്കുന്നത്.
ലോകകപ്പിലെ പോഗ്ബയുടെ ഭാവപ്രകടനമാണ് കോണ്‍ഗ്രസ് ആയുധമാക്കിയിരിക്കുന്നത്. എന്തിനേറെ, പോഗ്ബയെ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. പോഗ്ബക്കെന്ത് കോണ്‍ഗ്രസ്? എന്ത് ബിജെപി? ഏതായാലും കോണ്‍ഗ്രസിന്റെ ഹ്യൂമര്‍സെന്‍സിന് ട്വിറ്ററില്‍ നിറയെ കയ്യടികളാണ്. ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കിയ ഫ്രാന്‍സിനെയും സംഘാടനത്തിന് റഷ്യയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിയും മോദിയും ഉയര്‍ത്തിക്കാണിച്ചത് ‘അച്ഛേ ദിന്’ വാഗ്ദാനങ്ങളാണ്.
Pogba and us, same feels. @paulpogba pic.twitter.com/rIOqjY6bqT
— Congress (@INCIndia) July 17, 2018