മരിക്കുന്പോൾ തന്നെ സ്നിക്കേഴ്സിന്റെ തീമിലുള്ള ശവപ്പെട്ടി ഒരുക്കണമെന്ന ബ്രിട്ടീഷ് പൗരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് കുടുംബാംഗങ്ങൾ. കെയർ അസിസ്റ്റന്റായ പോൾ ബ്രൂം എന്ന വ്യക്തിയുടെ ആഗ്രഹമാണ് അദ്ദേഹത്തിന്റെ മരണാനന്തരം വീട്ടുകാർ സാധിച്ചു നൽകിയത്.
ജീവിച്ചിരുന്ന കാലത്ത് ഇതൊരു തമാശ ആയിരിക്കുമെന്നാണ് എല്ലാവരും കണക്കാക്കിയത്. എന്നാൽ വിൽപത്ര്ത്തിൽ ഇക്കാര്യം സംബന്ധിച്ച് സൂചിപ്പിച്ചപ്പോഴാണ് കളിയല്ല കാര്യമായാണ് അദ്ദേഹം സ്നിക്കേഴ്സ് തീമിലുള്ള ശവപ്പെട്ടി വേണമെന്ന് പറഞ്ഞതെന്ന് എല്ലാവർക്കും മനസിലായത്.
പൊതുവേ നർമം തുളുന്പുന്ന സംസാരമായിരുന്നു അദ്ദേഹത്തിന്റേത്. എല്ലാവരോടും പെട്ടെന്ന് ചങ്ങാത്തം കൂടുന്ന അദ്ദേഹത്തെ ഇഷ്ടമമല്ലാത്തവർ ചുരുക്കമെന്നാണ് പോഴിന്റെ സുഹൃത്തുക്കളും നാട്ടുകാരമൊക്കെ പറയുന്നത്.
പകുതി പൊളിച്ച സ്നിക്കേഴ്സ് ബാർ പോലെ തോന്നിപ്പിക്കുന്ന ഒരു ശവപ്പെട്ടിയാണ് പോൾ ബ്രൂമിന്റെ കുടുംബം അദ്ദേഹത്തിൻറെ അന്ത്യവിശ്രമത്തിനായി ഒരുക്കിയത്. അതിന്റെ ഒരു ഭാഗത്ത് അയാം നട്ട്സ് എന്നും എഴുതിയിരുന്നു.