കടുത്തുരുത്തി: കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയുടെ പരാജയത്തത്തുടര്ന്ന് പന്തയത്തില്‍ തോറ്റ കെടിയുസി-എം നേതാവ് പാതി മീശ വടിച്ചു.
കെടിയുസി-എം കോട്ടയം ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴിയാണ് ഇന്നലെ പാതി മീശ വടിച്ചുമാറ്റി പന്തയത്തിലെ വ്യവസ്ഥ പാലിച്ചത്.
പാലായില്‍ ജോസ് കെ. മാണിയും കടുത്തുരുത്തിയിലെ ഇടതുമുന്നണി സ്ഥാനാർഥി കേരള കോണ്‍ഗ്രസ്-എമ്മിലെ സ്റ്റീഫന്‍ ജോര്‍ജും പരാജയപ്പെടുമെന്ന് പൗലോസിന്റെ സുഹൃത്ത് പറഞ്ഞു.
എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ തന്റെ മീശയുടെ പകുതി വടിക്കുമെന്നായിരുന്നു പൗലോസിന്റെ പന്തയം.
തിരിച്ചു സംഭവിച്ചാല്‍ സുഹൃത്തും പാതി മീശയെടുക്കാമെന്നു പന്തയത്തില്‍ സമ്മതിച്ചിരുന്നു.
ആദ്യമായാണ് തന്റെ മീശ വടിക്കുന്നതെന്നു പന്തയത്തില്‍ തോറ്റ പൗലോസ് പറഞ്ഞു.