ആലപ്പുഴ: ജില്ലയിൽ എക്സൈസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രാചീന കലാരൂപമായ ’കൈയുറ പാവക്കൂത്തിലൂടെ’ ലഹരിക്കെതിരേ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം നടത്തുന്നു. ഇന്നു മുതൽ ജൂലൈ ഒന്നുവരെ ഈ കലാവിരുന്ന് പര്യടനം നടത്തും. എട്ടോളം കലാകാരൻമാർ അണിനിരക്കുന്ന കൈയുറ പാവക്കളി’യിലൂടെ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവം സമ്മാനിക്കും.
ഇന്നു രാവിലെ പത്തിന് ആലപ്പുഴ കഐസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും പര്യടനം ആരംഭിക്കുന്ന പാവക്കളി 11നു മുല്ലയ്ക്കലും 12ന് ആലപ്പുഴ നഗരചത്വരത്തിലും രണ്ടിന് ആലപ്പുഴ റെയിൽവേസ്റ്റേഷൻ പരിസരത്തും മൂന്നിന് കൊമ്മാടി വായനശാല പരിസരത്തും നാലിനു കളക്ടറേറ്റ് പരിസരത്തും അഞ്ചിന് ആലപ്പുഴ വിജയാപാർക്കിലും പ്രദർശനം നടത്തും.
നാളെ രാവിലെ 10നു ചേർത്തല കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽനിന്നു പര്യടനം തുടരും.പാവകളി 11നു കെവിഎം എൻജിനിയറിംഗ് കോളജ് പരിസരത്തും 12നു ചേർത്തല പ്രൈവറ്റ് ബസ്സ്റ്റാൻഡിലും രണ്ടിനു ചേർത്തല എസ്എൻ കോളജ് പരിസരത്തും മൂന്നിന് അർത്തുങ്കൽ പളളി പരിസരത്തും നാലിന് മാരാരിക്കുളം ബീച്ച് പരിസരത്തും അഞ്ചിനു കാട്ടൂർ പളളി പരിസരത്തും പ്രദർശനം നടത്തും.
ജൂലൈ ഒന്നിന് രാവിലെ 10നു മങ്കൊന്പ് ജംഗ്ഷൻ പരിസരത്തുനിന്നു പര്യടനം തുടരും. പാവകളി 11ന് എടത്വ പളളിപരിസരത്തും 12നു ഹരിപ്പാട് ജംഗ്ഷൻ പരിസരത്തും രണ്ടിനു കായംകുളം കെഎസ്ആർടിസി ബസ്സ്റ്റാൻഡ് പരിസരത്തും മൂന്നിന് മാവേലക്കര എക്സൈസ് റേഞ്ച് ഓഫീസ് പരിസരത്തും നാലിന് നൂറനാട് എക്സൈസ് റേഞ്ച് ഓഫീസ് പരിസരത്തും അഞ്ചിന് ചെങ്ങൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തും പ്രദർശനം നടത്തി ജില്ലയിലെ പര്യടനം അവസാനിപ്പിക്കും