നടന്‍ ജഗതി ശ്രീകുമാറുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മകള്‍ പാര്‍വതി രംഗത്ത്. തന്റെ ഫേസ്ബുക്കില്‍ ലൈവ് വിഡിയോയിലൂടെ എത്തിയായിരുന്നു പാര്‍വതി ഈ വിഷയത്തില്‍ പ്രതികരണം നടത്തിയത്.
‘ദയവുചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടും കൂടി പേയാടുള്ള വീട്ടില്‍ സന്തോഷവാനായിട്ട് ഇരിപ്പുണ്ട്. ഇനി അഥവാ അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം’ -പാര്‍വതി
സമൂഹ മാധ്യമങ്ങളിലൂടെ നടന്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം ആയുസ്സും ആരോഗ്യത്തോടും കൂടി സന്തോഷവാനായി ഇരിക്കുന്നുണ്ടെന്നും പാര്‍വതി പറഞ്ഞു. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെയുള്ള മെന്റല്‍ ഷോക്ക് തന്ന് അദ്ദേഹത്തെ പൂര്‍ണമായിട്ടും ഈ ലോകത്തു നിന്നും പറഞ്ഞയക്കരുതെന്നും പാര്‍വതി അഭ്യര്‍ത്ഥിക്കുന്നു.
പാര്‍വതി പറഞ്ഞതിങ്ങനെ
ഇങ്ങനെയൊരു വിഡിയോ ചെയ്യണമെന്ന് ഒരിക്കലും വിചാരിച്ചതല്ല. പക്ഷേ ചെയ്യാതിരിക്കാനും പറ്റില്ല. കുറേ നാളുകളായി സഹിക്കുന്നു. ദയവു ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടും കൂടി പേയാടുള്ള വീട്ടില്‍ സന്തോഷവാനായിട്ട് ഇരിപ്പുണ്ട്. ഇനി അഥവാ അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം.
എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചു കൊണ്ടിരിക്കുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ക്ക്. അതാണല്ലോ എല്ലാവരുടേയും ആഗ്രഹം. ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിക്ക് എന്തെങ്കിലും പ്രശ്മനമുണ്ടെന്ന് ഒരു മെസ്സേജ് കിട്ടിയാല്‍ കണ്ണുംപൂട്ടി ഒരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുക അല്ല വേണ്ടത്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് ചിന്തിക്കുക, മാനുഷിക ബോധമെങ്കിലും കാണിക്കണം. നിങ്ങള്‍ സോഷ്യല്‍ മീഡിയയിലുള്ളവര്‍ മനുഷ്യത്വം എന്നുള്ളത് ഒട്ടും കാണിക്കുന്നില്ല.
കലാകാരന്മാര്‍ എന്നുള്ളത് നിങ്ങള്‍ക്ക് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നത് മനസിലാക്കണം. അവര്‍ക്കുമുണ്ട് വികാരങ്ങള്‍. ഞങ്ങള്‍ എന്തുമാത്രം പരിശ്രമിച്ചാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ നോക്കുന്നത്.. ഈ ന്യൂസ് കാണുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക്, മെന്റല്‍ ഡിപ്രഷന്‍ അതെല്ലാം കാരണം വീണ്ടും അദ്ദേഹം ഡൗണ്‍ ആയി പോകുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന് വായിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വര്‍ത്തമാനം പറയാനുള്ള കപ്പാസിറ്റി ഉണ്ട്, ആളുകളെ തിരിച്ചറിയാനുള്ള കപ്പാസിറ്റി ഉണ്ട്. പക്ഷേ ഈ ഒരു ന്യൂസ് വായിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക് നിങ്ങള്‍ മനസിലാക്കിയിരിക്കണം.
ദയവുചെയ്ത് ജഗതിശ്രീകുമാര്‍ എന്ന വ്യക്തിയെ നിങ്ങള്‍ കൊല്ലരുത്. എന്റെ ഒരു എളിയ അഭ്യര്‍ഥന ആണ്. അഥവാ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്റെ ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെ. എത്രയോ നല്ല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നില്‍ കരയിപ്പിച്ചും ചിരിപ്പിച്ചും , ചിന്തിപ്പിച്ചും ഒരായിസിനു പോരാതെയുള്ള കഥാപാത്രങ്ങളെ സമ്മാനിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ജഗതിശ്രീകുമാര്‍ എന്ന വ്യക്തി. അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും പ്രാര്‍ത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യര്‍ത്ഥനയാണ്. അദ്ദേഹം സന്തോഷവാനായിട്ട് ഇരിപ്പുണ്ട് ഒരു കുഴപ്പവുമില്ല.
ആദ്ദേഹത്തെ തിരിച്ച് സില്‍വര്‍ സ്‌ക്രീനിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണ്. അതിനു നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെ ഒരു ന്യൂസ് തന്ന് മെന്റല്‍ ഷോക്ക് തന്ന് പൂര്‍ണമായിട്ടും ഈ ലോകത്തു നിന്നും അദ്ദേഹത്തെ ദൈവത്തെ ഓര്‍ത്ത് പറഞ്ഞയക്കരുത്. പാര്‍വതി പറയുന്നു