സ്ട്രീറ്റ് ഫുഡുകളിൽ എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പാവ് ഭാജി. പാവ് ഭാജി രാജ്യത്തുടനീളം വ്യാപകമായി ലഭ്യമാണെങ്കിലും മുംബൈയിലെ ഒരു റെസ്റ്റോറന്റ് പ്രത്യേക രീതിയിലാണ് ഈ വിഭവം തയാറാക്കുന്നത്.
“ഹാർട്ട് അറ്റാക്ക് പാവ് ഭാജി” എന്നാണ് ഇതിനെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ പ്രത്യേക തരം പാവ് ഭാജിയുടെ വീഡിയോ വൈറലാണ്.
എന്തുകൊണ്ടാണ് ഇങ്ങനൊരു പേര് ലഭിച്ചത് എന്ന സംശയത്തിന് ഉത്തരമുണ്ട്. അമിത അളവിൽ വെണ്ണ ഉപയോഗിച്ചാണ് ഈ പാവ് ഭാജി ഉണ്ടാക്കിയിരിക്കുന്നത്.
വെണ്ണയുടെ രണ്ട് കട്ടകൾ ഒരു ഗ്രിഡിൽ വെച്ചാണ് വീഡിയോ ആരംഭിക്കുന്നത്. അടുത്ത നിരയിൽ, പാവ് ബണ്ണുകൾ വയ്ക്കുന്നു. വെണ്ണയിലേക്ക് അവയിട്ടതിന് ശേഷം വറുത്തു. തുടർന്ന് അമിതമായ അളവിൽ വെണ്ണ പുരട്ടുന്നു.
എന്നാൽ പാവ് ഭാജിയുടെ ഓരോ പ്ലേറ്റിലും വീണ്ടും വെണ്ണ കഷ്ണങ്ങൾ വെച്ചിരിക്കുന്നതും കാണിക്കുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ നിരവധിപേർ കണ്ടു. നൂറുകണക്കിന് ആളുകൾ പ്രതികരിക്കുകയും ചെയ്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക