പവിതയുടെ മരണത്തില്‍ ദുരൂഹത! മകളുടെ കഴുത്തില്‍ പാടുകളുണ്ടായിരുന്നെന്ന് ആരോപണം, മരണം വിവാഹം കഴിഞ്ഞ് നാലാംമാസം

pavitha kannurകണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന പവിത ടൈറ്റസിനെ (26) ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴയ്ക്കടുത്ത് പുളിങ്ങോത്തെ കല്ലറയ്ക്കല്‍ ടൈറ്റസിന്റെയും സാലിയുടെയും മകള്‍ പവിതയെ ഭര്‍ത്തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ പള്ളിക്കുന്നിലെ ഐക്കരമറ്റം ബിപിന്‍ ആണ് പവിതയുടെ ഭര്‍ത്താവ്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ആണ് പവിതയെ ഇവരുടെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അഞ്ചുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ആര്‍ക്കിടെക്റ്റാണ് പവിതയുടെ ഭര്‍ത്താവ് ബിപിന്‍. അതേസമയം, മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പവിതയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. സുഖമില്ലാതെ മകള്‍ ആശുപത്രിയിലാണെന്നാണ് ഭര്‍തൃവീട്ടുകാര്‍ തങ്ങളെ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ കൊണ്ടുവന്ന പവിതയുടെ മൃതദേഹം ബന്ധുക്കള്‍ എത്തുന്നതിന് മുമ്പ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും ആരോപണമുണ്ട്.

തങ്ങള്‍ കാണുമ്പോള്‍ പവിതയുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടായിരുന്നുവെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പവിതയുടെ ബന്ധുക്കള്‍ ആരോപിച്ചു. പവിതയുടെ പിതാവ് ടൈറ്റസ് നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിനൊപ്പമാണ് പവിത ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. വസ്ത്രം അലക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിസാര തര്‍ക്കം ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. അതേസമയം, ഭാര്യയുടെ മരണത്തില്‍ തകര്‍ന്നുപോയ ബിപിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts