കന്നഡ നടി പവിത്ര ലോകേഷും തെലുങ്ക് നടന് നരേഷും തമ്മിലുള്ള പ്രണയം തെന്നിന്ത്യന്‍ സിനിമാലോകത്ത് ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു.
ഒടുവില്‍ വിവാദങ്ങള്‍ക്ക് വിടനല്‍കി ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ സ്വന്തം ജീവിതത്തില്‍ നടന്ന വിവാദ സംഭവങ്ങളെ ആസ്പദമാക്കി തങ്ങളുടെ പ്രണയവിവാഹം വെള്ളിത്തിരയില്‍ സിനിമയാക്കുകയാണ് നരേഷും പവിത്രയും.
എം.എസ്. രാജു സംവിധാനം ചെയ്യുന്ന മല്ലി പെല്ലി എന്ന സിനിമയില്‍ നരേഷും പവിത്രയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. വനിത വിജയകുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നരേഷിന്റെ മൂന്നാം ഭാര്യയായിരുന്ന രമ്യ രഘുപതിയാണ് വനിതയുടെ കഥാപാത്രത്തിന് പ്രചോദനമെന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
നരേഷും പവിത്രയുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്ന രമ്യ രഘുപതി ഇരുവരെയും പിന്തുടര്ന്ന് ഹോട്ടലിലെത്തി ചെരുപ്പൂരി തല്ലാനൊരുങ്ങിയ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതേ രംഗം ഈ ടീസറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നരേഷ് തന്നെയാണ് സിനിമയുടെ നിര്‍മാണവും. ചിത്രം തീയറ്റര്‍ റിലീസാണ്.
വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് ടോളിവുഡില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. ചിത്രം മെയ് 26ന് തിയറ്ററുകളിലെത്തും.
63 കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 44കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. പവിത്രയും നരേഷും ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു.
ഇരുവരുടെയും ബന്ധത്തിന്റെ പേരില്‍ ചില വിവാദ വാര്‍ത്തകളും കഴിഞ്ഞ വര്‍ഷം പൊട്ടിപുറപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
പവിത്രയുടെ ആദ്യ ഭര്‍ത്താവ് ഒരു സോഫ്റ്റ്വയര് എന്‍ജിനീയറായിരുന്നു. അയാളുമായി വിവാഹമോചിതനായ ശേഷം നടന് സുചേന്ദ്ര പ്രസാദുമായി ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു നടി.
എന്നാല്‍ 2018ല്‍ ഇവര്‍ പിരിഞ്ഞു. പിന്നീടാണ് നരേഷുമായി അടുക്കുന്നത്.
തെലുങ്കിലെ മുന്‍നിര നടന്മാരില് ഒരാളാണ് നരേഷ്. തെലുങ്ക്-കന്നഡ ചിത്രങ്ങളില്‍ സഹനടി വേഷങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന നടിയാണു പവിത്ര ലോകേഷ്.
ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലൂടെയാണ് പ്രണയബന്ധം വളരുന്നത്. എന്നാല്‍ മുന്‍ഭാര്യ രമ്യാ രഘുപതിയില്‍ നിന്നു നരേഷിന് ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ലെന്നാണു ടോളിവുഡിലെ റിപ്പോര്‍ട്ടുകള്‍.
തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ പവിത്ര ശ്രമിക്കുന്നുവെന്നാരോപിച്ച് രമ്യാ രഘുപതി ഇരുവരും താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കയറി മര്‍ദിച്ചതു വന്‍ വിവാദമായിരുന്നു. 2021 മുതല്‍ പവിത്രയും ലോകേഷും ലിവിംഗ് ടുഗെദറില്‍ ആയിരുന്നു.