ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും അദ്ദേഹത്തിന്റെ പിതാവ് മോട്ടിലാല്‍ നെഹ്റുവിനെയും അവഹേളിച്ചതിന് അറസ്റ്റിലായ നടി പായല്‍ റോത്തഗിക്ക് ജാമ്യം. 25,000 രൂപയുടെയും രണ്ട് ആൾ ജാമ്യത്തിലുമാണ് പായലിനെ വിട്ടയച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അഹമ്മദാബാദിലെ വീട്ടില്‍ വെച്ച് രാജസ്ഥാന് പോലീസ് അവരെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ബുന്ദി കോടതി പായലിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.
നെഹ്റുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് കേസ്. നേരത്തേ പായലിന് പൊലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.