ഹരിയാന സ്വദേശിയായ നടി പായല്‍ രാജ്പുത്ത് പഞ്ചാബി സിനിമകളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ഇറങ്ങിയ RX100 എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ചിത്രത്തിലെ ചൂടന്‍ രംഗങ്ങളായിരുന്നു നടിയെ ശ്രദ്ധേയയാക്കിയത്. ഇപ്പോളിതാ ചിത്രത്തിന് ശേഷം തനിക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ലൈംഗിക ഒത്താശയ്ക്കു നിന്നു കൊടുത്താല്‍ ബിഗ്ബജറ്റ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ തന്നെ സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ആര്‍എക്സ് 100 എന്ന ചിത്രം റിലീസ് ആയതിനു ശേഷമാണ് ഇത്തരം ദുരനുഭവങ്ങള്‍ കൂടുതലായി നേരിടേണ്ടി വന്നതെന്നും പായല്‍ പറയുന്നു.’ഒരു ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് ഞാനെന്തിനും വഴങ്ങുമെന്ന് ധരിക്കരുത്.
ബോളിവുഡിലും പോളിവുഡിലും കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടക്കം മുതലെ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. വ്യക്തിത്വം പണയം വെച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ല. മീ ടൂ ക്യാംപെയ്ന്‍ സജീവമായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരമാണ്. സിനിമയില്‍ മാത്രമല്ല, മറ്റെല്ലാ മേഖലകളിലും ഈ പ്രവണതയുണ്ട്. കുറച്ചു പേര്‍ മാത്രമാണ് അത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്നത്. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതാണ് എന്റെ ശീലം. പായല്‍ വ്യക്തമാക്കി.