ബ്രസീലിയ: ഗുരുതര രോഗത്തെത്തുടർന്ന് പാരീസിൽ ചികിത്സയിലായിരുന്ന ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ നാട്ടിൽ മടങ്ങിയെത്തി. പാരീസിലെ അമേരിക്കൻ ഹോസ്പിറ്റലിൽ അഞ്ച് ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് എഴുപത്തെട്ടുകാരനായ പെലെ തിരിച്ചുപോയത്. ജോലി ചെയ്യാൻ തയാറായി മടങ്ങിയെത്തിയെന്ന് പെലെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഫ്രഞ്ച് യുവ ഫുട്ബോളർ കൈലിയൻ എംബാപ്പെയുമൊത്തുള്ള സ്വകാര്യ ചടങ്ങിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് പെലെ ആശുപത്രിയിലായത്. പെലെയെ ആശുപത്രിയിൽ സന്ദർശിക്കുന്ന ചിത്രം ബ്രസീൽ താരമായ നെയ്മർ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.