ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ വാഹന പാര്‍ക്കിംഗിന് ഇനി ഇ–പേമെന്റ് സംവിധാനം. ഇന്നു മുതല്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് ഫീസ് പുനരാരംഭിക്കും. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളോ പേടിഎം, ഫ്രീചാര്‍ജ് തുടങ്ങിയ ഡിജിറ്റല്‍ പേമെന്റ് വാലറ്റുകളോ ഉപയോഗിച്ച് കാര്‍ പാര്‍ക്കിംഗ് ചാര്‍ജുകള്‍ അടയ്ക്കാമെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വലിയ തുകകളുടെ കറന്‍സികള്‍ റദ്ദാക്കിയതിനു പിന്നാലെ വിമാനത്താവളങ്ങളിലെ വാഹന പാര്‍ക്കിംഗുകള്‍ എയര്‍പേര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ സൗജന്യമാക്കി യിരുന്നു.