കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബിന്ദു കൃഷ്ണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ.
ബിന്ദു കൃഷ്ണയെ പേയ്മെന്റ് റാണിയെന്ന് വിശേഷിപ്പിച്ചും അവർ ബിജെപി ഏജന്റാണെന്നും കുറ്റപ്പെടുത്തിയും കോൺഗ്രസിനെ രക്ഷിക്കുവെന്നുമാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്.
കൊല്ലം ഡിസിസി, ആർഎസ്പി ഓഫീസുകൾക്ക് മുൻപിലാണ് പോസ്റ്റർ പതിച്ചത്. സേവ് കോൺഗ്രസ്, കൊല്ലം എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് കൊല്ലത്ത് കോൺഗ്രസിനേറ്റത്.