തിരുവില്വാമല: പഠനകാലത്ത് തണലൊരുക്കിയ വിദ്യാലയ മുറ്റത്തെ പേരാൽ മുത്തശിക്ക് സംരക്ഷണഭിത്തി കെട്ടി 1968-69 ബാച്ചിലെ വിദ്യാർഥികൾ. തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദിയാഘോഷ വേളയിലാണ് പുതുവർഷത്തിൽ പൂർവവിദ്യാർഥികൾ പേരാലിനു തറകെട്ടി ഇരിപ്പിട സൗകര്യമൊരുക്കി സമർപ്പിക്കുന്നത്.
1968-69 വർഷത്തിൽ ഈ വിദ്യാലയത്തിൽനിന്നും എസ്എസ്എൽസി പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ 50-ാം വാർഷികത്തിന്റെ ഓർമ്മയ്ക്കായാണ് ഒരുപാട് കാലമായി തണലൊരുക്കിയ മരത്തിനു ചുറ്റും സംരക്ഷണഭിത്തി നിർമിച്ചത്. മൂന്നിനു രാവിലെ നടക്കുന്ന ചടങ്ങിൽ തങ്ങളെ പഠിപ്പിച്ച അധ്യാപകരെ ആദരിക്കുന്ന ചടങ്ങിൽ ആൽത്തറ സമർപ്പണം നടത്തും. ഇതോടൊപ്പം ഹൈസ്കൂളിനു സംഭാവനയായി ഒരു ലേസർ പ്രിന്ററും നൽകുന്നുണ്ട്.