മുംബൈ: ഇടപാടുകാരന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുമെന്ന ഭയത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ബിസിനസ് സേവനങ്ങള്‍ പേടിഎം പുനരാരംഭിച്ചു. ഇക്കാരണത്താല്‍ രണ്ടു ദിവസത്തേക്ക് പേടിഎമ്മിന്റെ സേവനങ്ങള്‍ ലഭ്യമായിരുന്നില്ലെന്നു കമ്പനി സിഇഒ വിജയ് ശേഖര്‍ പറഞ്ഞു.
ബാങ്കുകളേതിനു സമാനമായി അടുത്ത മാസം മുതല്‍ പലിശ വെട്ടിക്കുറച്ചുകൊണ്ടുള്ള മത്സരത്തിനു പേടിഎം ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മാരിക്കോ ചെയര്മാന് ഹരീഷ് മാരിവാലാ സംരംഭകര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയ്.
നിലവില്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ ഭീഷണികള്‍ തന്നെയാണ് പേടിഎമ്മിന്റെ ഇടപാടുകള്ക്കുമുണ്ടായിരുന്നത്. ഇടപാടുകാരുടെ പിന്, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തിയേക്കാമെന്ന അഭ്യൂഹമുയര്‍ന്നിരുന്നു. ഈ ഭീഷണികളെ മറികടക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നു വിജയ് പറഞ്ഞു.