ദുരിതാശ്വാസനിധിയിലേക്ക് സംഭാവന വെറും 10000 രൂപ ! പേടിഎം മുതലാളിയ്ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം നടത്തി ആളുകള്‍

മുംബൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് വെറും 10000 രൂപ നല്‍കിയ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം മുതലാളി വിജയ് ശേഖര്‍ ശര്‍മയ്ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. ഇയാള്‍ തന്നെയാണ് പണം സംഭാവന നല്‍കിയ കാര്യം ട്വിറ്ററില്‍ കൂടി പങ്കുവച്ചത്. ഇതോടെ വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്.

പേടിഎം മുഖേന നിരവധിയാളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നതിനിടയിലാണ് മേധാവിയുടെ ഇത്തരം അല്‍പ്പത്തരം. 48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷം ഉപയോക്താക്കളില്‍ നിന്നായി പത്തുകോടി രൂപയാണ് പേടിഎം സ്വരൂപിച്ചത്. ഇതും പെടിഎമ്മിന്റെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരുന്നു.

പ്രതിഷേധം ശക്തമായതോടെ പണം നല്‍കിക്കൊണ്ടുള്ള ട്വിറ്റ് വിജയ് ശേഖര്‍ പിന്‍വലിക്കുകയും ചെയ്തു. ഇതാദ്യമായല്ല വിജയ് വിവാദത്തിലാകുന്നത്. മുന്‍പ് ആംഡ് ഫോഴ്സ് വാരത്തിന്റെ ഭാഗമായി 501 രൂപ സംഭാവന നല്‍കിയും വിജയ് ശേഖര്‍ വാര്‍ത്തകളില്‍ ഇടം പറ്റിയിരുന്നു.

Related posts