കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കളക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ പേട്ടതുള്ളൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി. അതേസമയം, നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരിപാടികൾക്കും പൊതു പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നു.
എരുമേലി പേട്ടതുള്ളലിനോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിൽ വ്യാഴാഴ്ച അവധി; പൊതു പരിപാടികൾക്കും പരീക്ഷകൾക്കും മാറ്റില്ല
