തട്ടിയും മുട്ടിയും..! പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വ​യോ​ധി​ക​ന്‍റെ ലീലാവിലാസം; പ​ല​രും താ​ക്കീ​ത് ചെ​യ്തി​ട്ടും ഇ​യാ​ള്‍ പി​ന്മാ​റാ​ന്‍ കൂ​ട്ടാ​ക്കു​ന്നു​മി​ല്ല

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ):​ പ​രി​ശോ​ധ​ന​ക്കെ​ന്ന് പ​റ​ഞ്ഞെ​ത്തു​ന്ന വ​യോ​ധി​ക​ന്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ള്‍​ക്ക് ശ​ല്യ​മാ​കു​ന്നു.​പ​ല​വ​ട്ട​മാ​യി പ​ല​രും താ​ക്കീ​ത് ചെ​യ്തി​ട്ടും ഇ​യാ​ള്‍ പി​ന്മാ​റാ​ന്‍ കൂ​ട്ടാ​ക്കു​ന്നു​മി​ല്ല.

രാ​വി​ലെ എ​ത്തി​യ ഉ​ട​ന്‍ ബോ​ര്‍​ഡി​ല്‍ നോ​ക്കി ഇ​ല്ലാ​ത്ത ഡോ​ക്ട​ര്‍​മാ​രു​ടെ വി​വ​രം മ​ന​സി​ലാ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ പ​രി​ശോ​ധ​ന​യു​ടെ ആ​ദ്യ​ഘ​ട്ടം. പി​ന്നീ​ട് ഒ​പി ചീ​ട്ടി​നാ​യി ക്യൂ ​നി​ല്‍​ക്കു​ന്ന യു​വ​തി​ക​ളു​ടെ ഇ​ട​യി​ല്‍ ക​യ​റി നി​ല്‍​പ്പു​റ​പ്പി​ക്കും.​പ്രാ​യ​മു​ള്ള​യാ​ളാ​യ​തി​നാ​ല്‍ ആ​രും എ​തി​ര്‍​ക്കാ​റു​മി​ല്ല.​

പി​ന്നീ​ട് യു​വ​തി​ക​ളെ ത​ട്ടു​ന്ന വി​ധ​ത്തി​ല്‍ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മു​ള്ള ആ​ട്ട​മാ​ണ്.​ഇ​തി​നി​ട​യി​ല്‍ പോ​ക്ക​റ്റി​ല്‍​നി​ന്നും പൈ​സ​യെ​ടു​ത്ത് അ​റി​യാ​ത്ത ഭാ​വ​ത്തി​ല്‍ താ​ഴേ​ക്കി​ടും.​പി​ന്നീ​ട് തി​ര​ക്കു​ള്ള ക്യൂ​വി​ല്‍ കു​നി​ഞ്ഞ് പൈ​സ​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്.

ഇ​ങ്ങി​നെ കു​നി​യു​മ്പോ​ള്‍ മു​ന്നി​ലും പി​ന്നി​ലും നി​ല്‍​ക്കു​ന്ന യു​വ​തി​ക​ളു​ടെ ദേ​ഹ​ത്ത് ത​ട്ടു​ന്ന​തി​നാ​ണ് ഈ ​സാ​ഹ​സം.​ഒ​ടു​വി​ല്‍ ആ​ശ്വാ​സ​ത്തോ​ടെ കൗ​ണ്ട​റി​ലെ​ത്തി എ​തെ​ങ്കി​ലും കു​ട്ടി​യു​ടെ പേ​ര് പ​റ​ഞ്ഞ് ഒ​രു ടോ​ക്ക​ണ്‍ വാ​ങ്ങു​ക​യും പി​ന്നീ​ട് അ​ത് കീ​റി ച​വ​റ്റു​കു​ട്ട​യി​ലി​ട്ട് സ്ഥ​ലം വി​ടു​ക​യു​മാ​ണ് ഇ​യാ​ളു​ടെ ഹോ​ബി.

ഈ ​ശ​ല്യം പ​തി​വാ​യ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യ​ടു​ത്ത് ചി​ല​ര്‍ പ​രാ​തി​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.​ഇ​യാ​ളെ എ​ങ്ങ​നെ​യൊ​തു​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യ​ധി​കൃ​ത​ര്‍.

Related posts